കൊച്ചി: ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇൗ മാസം 13ന് സെക്രേട്ടറിയറ്റ് മാർച്ചും ഉപവാസവും നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. ജി.എസ്.ടി ഒഴിവാക്കുകയോ 75 ലക്ഷത്തിനുമുകളിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് ഇൻപുട്ട് സൗകര്യത്തോടുകൂടി അഞ്ചുശതമാനമായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.