പൊതുമരാമത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകള്‍ മോഷ്്ടിച്ച ​േകസിൽ ഒരാൾ പിടിയിൽ

മൂവാറ്റുപുഴ: സ്‌കൂളിനു മുന്നിലെ നിരത്തില്‍ പൊതുമരാമത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകള്‍ മോഷ്്ടിച്ച കേസിൽ ഒരാൾ മൂവാറ്റുപുഴ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ തോട്ടത്തില്‍ അസീസ് (45) ആണ് പിടിയിലായത്. തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ആനിക്കാട് സ​െൻറ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന 3000 രൂപ വിലവരുന്ന 50 കിലോ ഇരുമ്പ് ബാരിക്കേഡുകളാണ് ഇയാളടങ്ങുന്ന സംഘം മോഷ്്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് പ്രതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ പിടികൂടാനായില്ല. സബ് ഇന്‍സ്‌പെക്ടര്‍ ജി.പി.മനുരാജി​െൻറ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ ബേബി കെ.കെ, സിവില്‍ െപാലീസ് ഓഫിസര്‍മാരായ എഡിസണ്‍, അബ്ദുൽ കരീം എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.