കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈകോടതിയെ സമീപിച്ചേക്കും. ജൂലൈ പത്തിന് അറസ്റ്റിലായശേഷം അറുപത് ദിവസം കഴിയാറായ സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഹൈകോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കൽ തൽക്കാലം വേണ്ടതില്ലെന്ന നിയമോപദേശമാണ് അഭിഭാഷകൻ നൽകിയതെന്നാണ് അറിയുന്നത്. അതേസമയം, ജാമ്യ ഹരജി ഏത് കോടതിയിൽ നൽകണമെന്നോ എപ്പോൾ നൽകണമെന്നോ തീരുമാനിച്ചിട്ടില്ലെന്ന് ദിലീപിെൻറ അഭിഭാഷകൻ പറഞ്ഞു. ഒാണമായതിൽ സെപ്റ്റംബർ ഒന്നു മുതൽ ഹൈകോടതി അവധിയിലാണ്. ഇനി 13 മുതൽ മാത്രമേ ഹൈകോടതി ബെഞ്ചുകളുടെ പ്രവർത്തനമുണ്ടാകൂ. ഇതിനിടയിൽ എട്ടിന് ചില ബെഞ്ചുകൾ സിറ്റിങ് നടത്തുന്നുണ്ട്. അന്നേ ദിവസം ജാമ്യ ഹരജി നൽകാനുള്ള നീക്കമാണുള്ളത്. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായി അറുപത് ദിവസം കഴിയും. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. നേരേത്ത രണ്ട് തവണ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് മുമ്പാകെയാവില്ല അവധിക്കാലത്ത് നൽകുന്ന ഹരജി വരുന്നത്. അന്ന് ഹരജിയിൽ വാദം നടക്കില്ലെങ്കിലും കോടതി തുറക്കുന്ന 13നോ അതിന് ശേഷമോ ഉള്ള ദിവസങ്ങളിൽ വാദം തുടങ്ങാനാകുമെന്ന പ്രതീക്ഷയാണുള്ളത്. അപ്പോൾ പഴയ ബെഞ്ച് തന്നെയാവും കേസ് പരിഗണിക്കുക. ആദ്യ ഘട്ടത്തിലെ സാഹചര്യത്തിൽനിന്ന് മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാം വട്ടവും ഹൈകോടതി ഹരജി തള്ളിയത്. അറുപത് ദിവസം കഴിയുന്ന സാഹചര്യത്തിൽ തുടരന്വേഷണം കൊണ്ട് ഗുണമുണ്ടായിട്ടില്ലെന്നും സാഹചര്യം മാറിയതിനാൽ ജാമ്യം അനുവദിക്കണമെന്നുമുള്ള വാദമാകും ഉന്നയിക്കുക. അതേസമയം, ദിലീപ് മൂന്നാമതും ജാമ്യ ഹരജി നൽകാനുള്ള സാധ്യതയുള്ളതിനാൽ ജാമ്യം നൽകാതിരിക്കാൻ ശക്തമായ തെളിവുകൾ പൊലീസ് കണ്ടെത്തുമെന്ന സൂചനയുമുണ്ട്. ഇതിെൻറ ഭാഗമായി കൂടുതൽ പേരുടെ അറസ്റ്റിനും സാധ്യതയുള്ളതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.