ലാവണ്യത്തിൽ ഗാനവിസ്​മയമൊരുക്കി തണൽ, കൂടിയാട്ടവുമായി പാർവതി

കൊച്ചി: ഉത്രാടത്തിരക്കിലമർന്ന നഗരത്തിന് ചടുലതാളത്തി​െൻറയും ഗാനവിസ്മയത്തി​െൻറയും ഓണക്കാഴ്ചകളുമായി ലാവണ്യം. ജില്ല ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ലാവണ്യം-2017‍​െൻറ ദർബാർ ഹാൾ ഗ്രൗണ്ടിലെ വേദിയിലാണ് സംഗീതവും കൂടിയാട്ടത്തി​െൻറ ചുവടുകളും നിറഞ്ഞത്. തണൽ പാലിയേറ്റിവ് പാരാപ്ലജിക് കെയർ സൊസൈറ്റിയിലെ ഭിന്നശേഷിക്കാരായ സംഗീത പ്രതിഭകളുടെ പ്രകടനം നിറഞ്ഞ സദസ്സിന് ആവേശമായി. ഭിന്നശേഷിക്കാരായ അഞ്ചോളം കലാകാരന്മാരാണ് ഗാനങ്ങൾ ആലപിച്ചത്. പുതിയതും പഴയതുമായ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ആഘോഷരാവിന് മാറ്റുകൂട്ടി. തുടർന്ന് ചലച്ചിത്ര താരം കൂടിയായ പാർവതി നമ്പ്യാർ അവതരിപ്പിച്ച കൂടിയാട്ടം സദസ്യർക്ക് ഹൃദ്യാനുഭവമായി. ജടായു വധമാണ് പാർവതി അവതരിപ്പിച്ചത്. ദർബാർ ഹാൾ മൈതാനിയിൽ ലോകറെക്കോഡ് ഉടമയായ പി.സി.ചന്ദ്രബോസി​െൻറ വൺമാൻ ഷോയും നടന്നു. ജിനുവും സംഘവും അവതരിപ്പിച്ച കാമ്പസ് ചില്ലീസ് മ്യൂസിക്കൽ ഷോ മറൈൻൈഡ്രവിലെ വേദിയിലും ടി.വി താരം ഉല്ലാസ് പന്തളം അവതരിപ്പിച്ച മെഗാഷോ ഫോർട്ട് കൊച്ചി പള്ളത്ത് രാമൻ വെളി ഗ്രൗണ്ടിലും അരങ്ങേറി. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ലാവണ്യത്തി​െൻറ ഭാഗമായി സുധ രഞ്ജിത്തി​െൻറ ഗസൽ ആലാപനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.