ഓണം- ബക്രീദ് സുഹൃദ് സംഗമം മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി തോപ്പുംപടി ഹൽഖയുടെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് സുഹൃദ് സംഗമം നടത്തും. കരുവേലിപ്പടി രാമേശ്വരം ക്ഷേത്രത്തിലെ ടി.കെ.ഭരതൻപിള്ള ഹാളിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സംഗമത്തിൽ ചേർത്തല വിശ്വഗാജി ആശ്രമത്തിലെ സ്വാമി അസ്പർശ, ഫാ. ബെഞ്ചമിൻ, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം ഇ.കെ. മുരളീധരൻ, ഹുസൈബ് വടുതല, ഒ.എ. ജമാൽ എന്നിവർ സംബന്ധിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ എം.കെ. നാരായണപ്പണിക്കർ, എം.എസ്. അബ്ദുസ്സലാം എന്നിവർ അറിയിച്ചു. ചിത്രം es1 vadamvali ഫോർട്ട്കൊച്ചിയിൽ നടന്ന വടംവലി മത്സരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.