റിവേഴ്​്​സ്​ ലൂപ്പിങ്​ റോളർ കോസ്​റ്റർ വണ്ടർലായിൽ

കൊച്ചി: റീക്കോയിൽ എന്ന ഇന്ത്യയിലെ ആദ്യ തുടങ്ങി. സിനിമ താരങ്ങളായ ഉണ്ണിമുകുന്ദനും ഹണിറോസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 20 കോടി രൂപ മുടക്കിൽ നിർമിച്ച റൈഡ് നെതർലൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. മണിക്കൂറിൽ 80 കി.മീ. വേഗതയിൽ 40 മീറ്റർ ഉയർന്ന് തലകീഴായി മറിഞ്ഞ് മുന്നോട്ട് കുതിക്കുന്നതാണ് ഇൗ ഹൈത്രിൽ റൈഡ്. ഒരേസമയം 28 പേർക്ക് കയറാം. 285 മീറ്റർ നീളത്തിലുള്ള പാതയിലൂടെ റൈഡ് പൂർത്തിയാക്കാൻ മൂന്ന് മിനിറ്റ് വേണം. കുട്ടികൾക്കായി പോണി ട്രെയിൻ എന്ന പുതിയ റൈഡും പ്രവർത്തനമാരംഭിച്ചു. 30 മീറ്റർ നീളത്തിലുള്ള ട്രാക്കിലൂടെ ഒരേസമയം 10 കുട്ടികൾക്ക് ആസ്വദിക്കാൻ അഞ്ച് കുതിരവണ്ടികളാണ് ഇതിലുള്ളത്. വണ്ടർലാ മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, ചെയർമാൻ ജോർജ് ജോസഫ്, സി.ഇ.ഒ. ദീപേന്ദർസിങ് സച്ച്ദേവ, സി.എഫ്.ഒ എൻ. നന്ദകുമാർ, പാർക്ക്ഹെഡ് എം.എ. രവികുമാർ, വൈസ്പ്രസിഡൻറ്- പ്രോജക്ട് എ.ജി. അജികൃഷ്ണൻ, വി- സ്റ്റാർ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേഫ് എന്നിവരും ചടങ്ങിൽ പെങ്കടുത്തു. വണ്ടർലായിൽ മാവേലി ലാൻഡ് 2017 നും തുടക്കം കുറിച്ചു. സെപ്റ്റംബർ ഒന്നുമുതൽ 12 വരെയാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.