ആലപ്പുഴ തുറമുഖം പുനരുദ്ധരിക്കും ^മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആലപ്പുഴ തുറമുഖം പുനരുദ്ധരിക്കും -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും സമയബന്ധിതമായി പുനരുദ്ധരിക്കാനുള്ള പദ്ധതി സർക്കാറി​െൻറ പരിഗണനയിലാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആലപ്പുഴ തുറമുഖവും പുനരുദ്ധരിക്കും. ആലപ്പുഴ തുറമുഖത്തെ തൊഴിലാളികൾക്ക് ഒാണം ഉത്സവബത്ത വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ പൂർവകാല തുറമുഖ തൊഴിലാളികളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവരുടെ ആശ്രിതർക്കുമായി 14.95 ലക്ഷം രൂപ വിതരണം ചെയ്തു. 299 തൊഴിലാളികൾക്ക് 5000 രൂപവീതം മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടിൽനിന്നാണ് അനുവദിച്ചത്. വാർഡ് കൗൺസിലർ കരോളിൻ പീറ്റർ അധ്യക്ഷത വഹിച്ചു. തുറമുഖ തൊഴിലാളി സംരക്ഷണ സംഘടന ഭാരവാഹികളായ ബി. അൻസാരി, എൻ.കെ. ഗോപാലൻ, പി. ജ്യോതിസ്, കൊച്ചുവാവ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഹരിദാസ്, വി.സി. അലോഷ്യസ്, പ്രഫ. ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. തുറമുഖ ഓഫിസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ് സ്വാഗതവും പേഴ്സനൽ അസിസ്റ്റൻറ് വി. റസിയ നന്ദിയും പറഞ്ഞു. കുടുംബസഹായനിധി കൈമാറി കുട്ടനാട്: കേരള പൊലീസ് ഓഫിസേഴ്‌സ്, കേരള െപാലീസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ കുടുംബസഹായനിധി കൈമാറി. സര്‍വിസിലിരിക്കെ മരിച്ച കെ.ഒ. വര്‍ഗീസി​െൻറ കുടുംബെത്തയാണ് സഹായിച്ചത്. നെടുമുടി പൊലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ സമ്മേളന ഉദ്ഘാടനവും സഹായനിധി വിതരണവും ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു. കെ.പി.ഒ.എ ജില്ല പ്രസിഡൻറ് സി.ഡി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ജയകൃഷ്ണന്‍, കെ.പി.എ സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.ജെ. ജോണ്‍, കെ.പി.എ ജില്ല സെക്രട്ടറി വി. വിവേക്, കെ.പി.ഒ.എ ജില്ല ട്രഷറര്‍ വി.എം. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.