കുട്ടനാട്: കുട്ടനാടൻ കായൽക്കരകൾ ഐക്യത്തിെൻറ സന്ദേശമോതി ഒാണാഘോഷത്തിനൊരുങ്ങി. ഓണക്കാലമെത്തിയാൽ പിന്നെ ഇവിെട മാവേലിയുടെ കാലത്തെ പ്രജകളെപോലെ മാനുഷരെല്ലാരും ഒന്നുപോലെയാകും. കുട്ടനാട്ടിലെ ഓണാഘോഷം എന്നത്തെയുംപോലെ പുന്നമട കായലിെല നെഹ്റു ട്രോഫി വള്ളംകളിയോടെയാണ് തുടങ്ങിയത്. കാലം മാറിയെങ്കിലും കുട്ടനാട്ടിലെ വനിത തുഴച്ചിലുകാർ ഇന്നും പഴമക്കാർതന്നെ. നെഹ്റു േട്രാഫി വള്ളംകളിയുടെ ആലസ്യത്തിൽനിന്ന് കുട്ടനാട് ഇപ്പോഴും മുക്തി നേടിയിട്ടില്ല. നെഹ്റു ട്രോഫി ജലമേളയിൽ തുഴയെറിഞ്ഞ കൈകൾതന്നെയാണ് ഓണം കെങ്കേമമാക്കുന്നത്. നാട്ടിലും വീട്ടിലും അടുക്കളയിലുമൊക്കെ അവർ ഒറ്റക്കെട്ടാണ്. തിരുവാതിരക്കളിയും തുമ്പിതുള്ളലും ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും കൈകൊട്ടിക്കളിയുമൊക്കെ ഇന്നും കേരളത്തിൽ ഓണക്കാലത്ത് കൃത്യമായി നടക്കുന്ന നാടുകളിൽ ഒന്ന് കുട്ടനാടാണ്. പത്തുവർഷം മുമ്പ് തുഴയാനെത്തി വള്ളംകളിയുടെ എല്ലാ മേഖലയിലും കൈവെച്ച് ഇപ്പോഴും രംഗത്ത് സജീവമായവരുണ്ട്. അവർ പുതുതലമുറക്ക് വള്ളംകളിയും ഓണക്കളിയും പകർന്നുനൽകുന്നു. പണ്ട് ഓണമെത്തുമ്പോൾ മാത്രമായിരുന്നു കുട്ടനാട്ടിലെ കൃഷിക്കാർ വീട്ടിൽ സദ്യ ഒരുക്കിയിരുന്നത്. കാലം മാറിയപ്പോൾ എന്നും സദ്യയുടെ വട്ടങ്ങൾ ഉണ്ടാവുക പതിവാണ്. എന്നാലും ഓണാഘോഷത്തിന് അതിേൻറതായ പഴമയും പ്രൗഢിയും ബാക്കിയാണ്. വള്ളം തുഴയുന്നതിെൻറ ആവേശംതന്നെയാണ് കലർപ്പില്ലാത്ത ഓണാഘോഷം ഇവിടെ നിലനിൽക്കാൻ കാരണം. നെഹ്റു ട്രോഫിയിൽ തുഴയെറിയുന്ന ഒരുവനിത തുഴച്ചിലുകാരിക്ക് 2500 രൂപ വരെ മാത്രമേ കൈയിൽ കിട്ടൂ. ഇത് തീരെ കുറവാണെന്ന പരാതിയുണ്ട്. എങ്കിലും ആ പണം ഇവർ ഓണാഘോഷത്തിന് മാറ്റിവെക്കും. ഓണത്തിനിെടയും ചില വള്ളംകളികളിൽ കുട്ടനാട്ടിലെ തുഴച്ചിലുകാരികൾ എത്തും. മൂന്നിന് എടത്വ വള്ളംകളിക്ക് കളത്തിലിറങ്ങുന്നവർക്ക് പിന്നീട്തിരക്കോടുതിരക്കുതന്നെ. ഇതിനിെട പരിശീലനമെന്നപോലെ ഓണക്കാലത്ത് വഞ്ചിപ്പാട്ടും നാടൻപാട്ടും തിരുവാതിരയുമൊക്കെ കുട്ടനാടൻ കരകളിൽ ഇവർ നടത്തും. യഥാർഥ ഓണാഘോഷം നടത്തുന്ന ഇവർ എല്ലാം മറന്ന് ഉല്ലസിക്കുമ്പോൾ കുട്ടനാടിെൻറ മനസ്സ് ആരവങ്ങളിൽ നീരാടും. ആർപ്പോ വിളികളുമായി നാട് ഓണാഘോഷത്തിലമരുേമ്പാൾ വളയിട്ട കൈകളും അതിൽ ഭാഗഭാക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.