നാഗരാജ ക്ഷേത്രങ്ങളുടെ അധിപൻ ഇനി ദീപ്തമായ ഓർമ

ചാരുംമൂട്: നാഗരാജ ക്ഷേത്രങ്ങളുടെ അധിപനായ തന്ത്രി ദീപ്തമായ ഓർമയായി. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരത്തോളം നാഗരാജ ക്ഷേത്രങ്ങളുടെയും സർപ്പക്കാവുകളുടെ തന്ത്രിയും ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രം മുഖ്യകാര്യദർശിയുമായ കറ്റാനം മേപ്പള്ളി ഇല്ലത്ത് എൻ. പരമേശ്വരൻ നമ്പൂതിരി ഇനി ഓർമ മാത്രം. നാഗരാജ ക്ഷേത്രങ്ങളുടെ അവസാന വാക്കായിരുന്നു വേറിട്ട ഈ തന്ത്രിമുഖ്യൻ. കേരള സൃഷ്ടിക്കുശേഷം പരശുരാമൻ ആദ്യമായി നാഗരാജ പ്രതിഷ്ഠ നടത്തിയത് വെട്ടിക്കോട്ട് ആണെന്നാണ് ഐതിഹ്യം. ചരിത്രപ്രസിദ്ധമായ വെട്ടിക്കോട് ആയില്യം ഉത്സവത്തിന് നേതൃത്വം നൽകിവന്നത് അദ്ദേഹമായിരുന്നു. ക്ഷേത്രത്തി​െൻറ കാരണവർ സ്ഥാനം അലങ്കരിച്ചിരുന്നത് പരമേശ്വരൻ നമ്പൂതിരിയായിരുന്നു. 1972-ലാണ് പിതാവ് നാരായണര് നാരായണരിൽനിന്ന് വെട്ടിക്കോട് ക്ഷേത്രത്തി​െൻറ കാരണവർ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. വെട്ടിക്കോട് നാഗരാജവിലാസം യു.പി സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ചശേഷം മുഴുവൻസമയവും നാഗാരാധനയിലും നാഗപൂജയിലുമാണ് അദ്ദേഹം മുഴുകിയിരുന്നത്. പൂജാദികർമങ്ങളുടെ ശൈലീകാര്യങ്ങളിലും അന്തിമവാക്കായിരുന്നു ഇദ്ദേഹം. കേരളത്തിലെ ഒട്ടനവധി സർപ്പക്കാവുകളിലും നാഗാരാധന ക്ഷേത്രങ്ങളിലും താന്ത്രികസ്ഥാനം അനുഷ്ഠിച്ചുവരുകയായിരുന്നു. എല്ലാ സാഹിത്യശാഖകളെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന പരമേശ്വരൻ നമ്പൂതിരിുടെ ഇഷ്ട വിനോദം വായനയായിരുന്നു. സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പരമേശ്വരൻ നമ്പൂതിരിയെ വേേദ-ാപനിഷത്തുകളിൽ സംശയനിവാരണത്തിന് നിരവധി പേർ സമീപിക്കുമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആദിമൂലം നാഗരാജ സ്വാമി ക്ഷേത്ര ട്രസ്റ്റ് ചെയർമാനായിരുന്നു. ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ് മരിച്ചത്. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.