'ചോരാത്തവീട്' പദ്ധതി പൊതുസമൂഹം ഏറ്റെടുക്കണം ^മന്ത്രി

'ചോരാത്തവീട്' പദ്ധതി പൊതുസമൂഹം ഏറ്റെടുക്കണം -മന്ത്രി മാന്നാര്‍: 'ചോരാത്തവീട്' പദ്ധതി പൊതുസമൂഹം ഏറ്റെടുക്കണമെന്നും പദ്ധതിക്ക് സംസ്ഥാന സർക്കാറി​െൻറ പിന്തുണയുണ്ടെന്നും മന്ത്രി പി. തിലോത്തമന്‍. മാന്നാറില്‍ പഞ്ചായത്ത് മുൻ അംഗം കെ.എ. കരീമി​െൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയിലെ 20 വീടുകളുടെ പൂര്‍ത്തീകരണവും മൂന്നാംഘട്ടം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളോട് സ്‌നേഹവും കരുണയും വേണമെന്നും ആഡംബരസൗധങ്ങള്‍ നിര്‍മിക്കുന്നവര്‍ സമീപത്തെ ചോര്‍ന്നൊലിക്കുന്ന വീടുകളുടെ ൈദന്യസ്ഥിതി കാണണമെന്നും മന്ത്രി പറഞ്ഞു. പന്നായികടവ് തറയില്‍പള്ളത്ത് ലീലാമ്മയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പദ്ധതി ചെയര്‍മാന്‍ കെ.എ. കരീം അധ്യക്ഷത വഹിച്ചു. സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ ജനറൽ മാനേജര്‍ കെ. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. മാന്നാര്‍ അബ്ദുൽ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, എന്‍.എ. സുബൈര്‍, ജയകുമാര്‍ മണ്ണാമഠം, അഡ്വ. കെ. സന്തോഷ്‌കുമാര്‍, എന്‍. ഉണ്ണികൃഷ്ണന്‍, ടി.കെ. ഷാജഹാന്‍, വിനു ഗ്രീത്തോസ്, കെ.എ. അബ്ദുല്‍ അസീസ്, റോയി പുത്തന്‍പുരക്കല്‍, കെ. സുരേഷ്‌കുമാര്‍, ടി.എസ്. ഷഫീഖ്, ഹാറൂണ്‍ റഷീദ്, അലക്‌സാണ്ടര്‍ പി. ജോര്‍ജ്, ശശിധരന്‍ തയ്യൂര്‍, പ്രസീത എന്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. ഒാണക്കിറ്റ് വിതരണോദ്ഘാടനം ആലപ്പുഴ: 'മാധ്യമ'ത്തി​െൻറ ഒാണക്കിറ്റ് വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ആലപ്പുഴ നഗരസഭ അങ്കണത്തിൽ നടന്നു. ആലപ്പുഴ മുല്ലക്കൽ കേരള ടൈംസ് സ​െൻററാണ് സ്പോൺസർ ചെയ്തത്. നഗരസഭ ചെയർമാൻ തോമസ് ജോസഫ് കേരള ടൈംസ് സ​െൻറർ ഉടമ ടി.എ. മെഹബൂബിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, കൗൺസിലർമാരായ കെ.െജ. നിഷാദ്, ശ്രീജിത്ര, കെ.ജെ. പ്രവീൺ, ഷീല മോഹൻ, പാർവതി സംഗീത്, നഗരസഭ സെക്രട്ടറി വി. അച്യുതൻ, മാധ്യമം സർക്കുലേഷൻ ഇൻചാർജ് കെ.എം. സിദ്ദീഖ്, സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് എ.ആർ. ഉബൈദ്, കോഒാഡിനേറ്റർ മുഹമ്മദ് അമീൻ എന്നിവർ പെങ്കടുത്തു. ടൂറിസം പ്രമോഷൻ കൗൺസിൽ ഒാണാഘോഷം നാളെ മുതൽ ആലപ്പുഴ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വിപുല രീതിയിൽ നടത്തും. നിരവധി നാടൻ കായിക ഇനങ്ങളും വ്യത്യസ്തങ്ങളായ കലാപരിപാടികളും കോർത്തിണക്കി ശനിയാഴ്ച മുതൽ അഞ്ചുവരെ ജില്ലയിലെ വിവിധഭാഗങ്ങളിലായാണ് ഓണാഘോഷ പരിപാടികൾ. ശനിയാഴ്ച വൈകീട്ട് ഏഴിന് ആലപ്പുഴ ബീച്ചിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.