റോഡ് നിർമാണത്തിലെ അപാകത; കരാറുകാരനെതിരെ നടപടി വേണം -ആഞ്ചലോസ് ആലപ്പുഴ: തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ ദേശീയപാത നിര്‍മാണത്തില്‍ സംഭവിച്ച അപാകതക്ക് ഉത്തരവാദിയായ കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. റോഡ് വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇരുഭാഗത്തും പൂഴി വിരിച്ച് ഉയര്‍ത്താത്തതുമൂലം അപകടങ്ങളും വര്‍ധിക്കുന്നു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ തെറിച്ച് വാഹനങ്ങള്‍ കയറി മരിക്കുന്ന സംഭവം കഴിഞ്ഞദിവസവുമുണ്ടായി. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഘട്ടത്തില്‍ നാട്ടുകാര്‍ അപാകത ചൂണ്ടിക്കാണിച്ചിട്ടും കരാറുകാരന്‍ ചെവിക്കൊണ്ടില്ല. പിന്നിട്ട ദിവസങ്ങളില്‍ മൂന്ന് ജീവനുകള്‍ നഷ്ടപ്പെട്ടതും റോഡ് നിര്‍മാണത്തിലെ അപാകത മൂലമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.