മയക്കുമരുന്ന്​ വ്യാപിക്കുന്നു; തടയാൻ ജനങ്ങളുടെ സഹകരണവും ^എസ്.പി

മയക്കുമരുന്ന് വ്യാപിക്കുന്നു; തടയാൻ ജനങ്ങളുടെ സഹകരണവും -എസ്.പി ആലുവ: മയക്കുമരുന്ന് മാഫിയകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു. കഞ്ചാവി​െൻറയും മറ്റ് മയക്കുമരുന്നുകളുെടയും ഉപയോഗവും വിതരണവും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് വിപണി കർശനമായി നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപയോഗവും വിതരണവും കർശനമായി നേരിടുന്നതി​െൻറ ഭാഗമായി ജില്ലയിൽ ലോക്കൽ പൊലീസും ആൻറി നാർകോട്ടിക് സ്ക്വാഡും റെയ്ഡും വാഹന പരിശോധനയും മറ്റും നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂർ ഭാഗത്തുനിന്ന് 117 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതി​െൻറ ഭാഗമായി ജില്ലയിൽ മയക്കുമരുന്നുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച വിവരം അറിയിക്കണമെന്ന് എസ്.പി അഭ്യർഥിച്ചു. ഫോൺ: 9497990078 (പെരുമ്പാവൂർ ഡിവൈ.എസ്.പി), 9497917110, 9497917111 (ആർ.ടി.എഫ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.