കുഫോസ് മാനേജ്‌മെൻറ്​ ഫെസ്​റ്റിന് തുടക്കമായി

കൊച്ചി: കേരള ഫിഷറീസ് -സമുദ്രപഠന സർവകലാശാല (കുഫോസ്) സ്‌കൂള്‍ ഓഫ് എൻട്രപ്രണര്‍ഷിപ്പി​െൻറ മൂന്നാം മാനേജ്‌മ​െൻറ് ഫെസ്റ്റ് 'വേവ്‌സ് 2 കെ 17' ന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജനല്‍ മാനേജര്‍ കെ. മനോഹരന്‍, ചീഫ് മാനേജര്‍ സുരേഷ് ബക്ത്ത, കുേഫാസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, സ്‌കൂള്‍ ഓഫ് മാനേജ്‌മ​െൻറ് ഡയറക്ടര്‍ ഡോ. എം.എസ്. രാജു, വകുപ്പ് അധ്യക്ഷന്‍ ഡോ.വി. അമ്പിളികുമാരൻ നായർ എന്നിവര്‍ സംസാരിച്ചു. 75 മാനേജ്‌മ​െൻറ് കോളജുകളിൽനിന്നായി ഇരുന്നൂറോളം വിദ്യാർഥികളാണ് മാനേജ്‌മ​െൻറ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ബെസ്റ്റ് മാനേജര്‍, ബിസിനസ് ക്വിസ്, എച്ച്.ആര്‍ ഗെയിം തുടങ്ങി ഇരുപത്തിയഞ്ചോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. പരിശീലന പരിപാടി കൊച്ചി: ജില്ല ദുരന്തനിവാരണ അതോറിറ്റിയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ബേസിക് ലൈഫ് ഗാര്‍ഡ് പരിശീലന പരിപാടി ജില്ല ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ കൂടിയായ െഡപ്യൂട്ടി കലക്ടർ ഷീലാദേവി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍ സ്വാഗതം പറഞ്ഞു. മുഖ്യപരിശീലകൻ ടി.പി. രാജീവ് നെപ്റ്റിയൂണ്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.എസ്. ഷൈന്‍ അധ്യക്ഷത വഹിച്ചു. ഫാര്‍മസിസ്റ്റ്, നഴ്‌സ് കൂടിക്കാഴ്ച മൂന്നിന് കൊച്ചി: ജില്ല മെഡിക്കല്‍ ഓഫിസിന് കീഴിെല ആശുപത്രികളിൽ ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. നഴ്‌സ് തസ്തികയിലേക്ക് നവംബര്‍ മൂന്നിന് രാവിലെ 11-നും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് 11.30നും കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ ഒറിജിനല്‍ രേഖകളും അവയുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസില്‍ നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.