കാക്കനാട്: വിജിലന്‍സ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രീയ ഭവനിലെ ജീവനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആദായ നികുതി (പ്രത്യക്ഷ നികുതി) കമീഷണര്‍ ഓഫിസിെൻറയും കേന്ദ്രീയ ഭവനിലെ ജീവക്കാരുടെ സംഘടനായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേന്ദ്രീയ ഭവന്‍ എംപ്ലോയീസിെൻറയും (വേക്ക്) ആഭിമുഖ്യത്തിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ദേശീയോദ്ഗ്രഥന പ്രതിജ്ഞയുമെടുത്തു. ആദായ നികുതി അപ്പലൈറ്റ് ട്രൈബ്യൂണല്‍ കൊച്ചി ബെഞ്ചിലെ സീനിയര്‍ ഓഥറൈസ്ഡ് റെപ്രസേൻററ്റീവ് എ. ധന്‍രാജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.