തൃപ്പൂണിത്തുറ ഊട്ടുപുരയിൽ കൂത്ത് ആരംഭിച്ചു

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ഊട്ടുപുരയിൽ ഏഴുദിവസം നീളുന്ന അമ്മന്നൂർ കുട്ടൻ ചാക്യാരുടെ കൂത്ത് ആരംഭിച്ചു. രാമായണത്തിലെ യുദ്ധകാണ്ഡം ആസ്പദമാക്കിയിട്ടുള്ള കഥകളാണ് അവതരിപ്പിക്കുന്നത്. നവംബർ -നാലിന് അവസാനിക്കും. പൊതുയോഗവും തെരഞ്ഞെടുപ്പും ചോറ്റാനിക്കര: കണയന്നൂർ നോർത്ത് െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: പി.യു. രാധാകൃഷ്ണൻ (പ്രസി), ആർ. രാധാകൃഷ്ണപിള്ള (സെക്ര), എം. ഗോവിന്ദൻ(ട്രഷ). എഡ്രാക് ചോറ്റാനിക്കര, കെ. മോഹനൻ, ഒ.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. പുസ്തക പ്രകാശനം പള്ളുരുത്തി: ഇ.കെ. മുരളീധരൻ മാസ്റ്റർ രചിച്ച ഗുരുദേവ ചരിതം (വഞ്ചിപ്പാട്ട്) പുസ്തകം പ്രകാശനം ചെയ്തു. കെ.എൽ. മോഹനവർമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ. ഗീത സുരാജ് പുസ്തക പ്രകാശനം നിർവഹിച്ചു. യൂനിയൻ സെക്രട്ടറി എം.എസ്. സാബു ആദ്യപ്രതി ഏറ്റുവാങ്ങി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവ സ്വരൂപാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ആർ. മോഹനൻ, ഇ.എൻ. നന്ദകുമാർ, എം.വി. ബെന്നി, പി.എസ്. സൗഹാർദൻ, സീന സത്യശീലൻ, വി.എസ്. രാമകൃഷ്ണൻ, ഭാനുമതി, ബിനീഷ് മുളങ്കാട്, വിപിൻ എന്നിവർ സംസാരിച്ചു. ഇ.കെ. മുരളീധരൻ സ്വാഗതവും ഇ.കെ. ഉഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.