കെ.എസ്.ആർ.ടി.സി ബസുകൾ വഴി തിരിച്ചുവിടണം -േകാൺഗ്രസ് എസ് കൊച്ചി: യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ എറണാകുളം എം.ജി റോഡ് വഴി തിരിച്ചുവിട്ട് പഴയനില പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ്-എസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. മെട്രോ റെയിലിെൻറ നിർമാണപ്രവർത്തനം ആരംഭിച്ചപ്പോൾ ട്രാഫിക് തടസ്സം ഉണ്ടാകാതിരിക്കാനാണ് എം.ജി റോഡ് വഴിയുള്ള യാത്ര നിരോധിച്ചത്. മെട്രോ റെയിലിെൻറ എം.ജി റോഡുവരെയുള്ള പണി പൂർത്തിയായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഒാടുന്നതിന് കെ.എം.ആർ.എലിന് തടസ്സം ഇല്ലെന്നറിയിച്ചിട്ടും അധികാരികൾ സർവിസ് നടത്താൻ തയാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. സർവിസ് നടത്താൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. നവംബർ ഒന്നിന് എറണാകുളം ജില്ലയിൽ എത്തുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് 14 നിയോജകമണ്ഡലങ്ങളിലും സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് ബി.എ. അഷറഫ് അധ്യക്ഷത വഹിച്ചു. കാഷ് അവാർഡ് വിതരണം കൊച്ചി: കേരള സ്റ്റേറ്റ് കോഒാപറേറ്റിവ് എംപ്ലോയീസ് വെൽെഫയർ ബോർഡിൽ അംഗങ്ങളായ ആലപ്പുഴ, എറണാകുളം ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചവർക്കുമുള്ള കാഷ് അവാർഡ് വിതരണം നവംബർ നാലിന് വൈകീട്ട് മൂന്നിന് ജില്ല സഹകരണ ബാങ്ക് ഹാളിൽ മന്ത്രി ടി.എം. തോമസ് െഎസക് നിർവഹിക്കും. വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിലെ 150 വിദ്യാർഥികൾക്ക് 15,05,000 രൂപ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.