ചാരുംമൂട്: പെൺകുട്ടികളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ആൾക്കുനേരെ പട്ടാപ്പകൽ യുവാക്കൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കെ.പി.എം.എസ് ജില്ല ട്രഷററായിരുന്ന ഇടപ്പോൺ കുഴിയിൽ സിബി വിലാസം കെ.കെ. സിബിക്കുട്ടന് നേരെയാണ് ആക്രമണമുണ്ടായത്. ചാരുംമൂട് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ജങ്ഷന് പടിഞ്ഞാറ് നിൽക്കുകയായിരുന്ന സിബിക്കുട്ടനോട് സ്കൂട്ടറിലെത്തിയ പെൺകുട്ടി ബൈക്കിൽ വന്ന യുവാക്കൾ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പറഞ്ഞു. ഈ സമയം, ബൈക്കിൽ യുവാക്കളും സ്ഥലത്തെത്തി. ഇവർ വീണ്ടും പെൺകുട്ടിയെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത സിബിക്കുട്ടന് നേരെ യുവാക്കളിൽ ഒരാൾ കത്തിവീശുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും യുവാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇവർ വള്ളികുന്നം സ്വദേശികളാണെന്ന് പറയുന്നു. സംഭവം അറിഞ്ഞ് നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മദ്റസ അധ്യാപകൻ ഉപദ്രവിച്ചതായി പരാതി അമ്പലപ്പുഴ: മദ്റസ അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചതായി പരാതി. പുറക്കാട് കരൂർ മദ്റസയിലെ അധ്യാപകൻ ആറാട്ടുപുഴ സ്വദേശി ബദറുദ്ദീനെതിരെയാണ് (40) അമ്പലപ്പുഴ പൊലീസിൽ രക്ഷാകർത്താക്കൾ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.