തുറവൂർ: കനത്ത മഴയെ തുടർന്ന് തുറവൂരിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. കുത്തിയതോട് പഞ്ചായത്തിലെ കാളപ്പറമ്പ്, പനമ്പിത്തറ, കരാച്ചിറ, ആഞ്ഞിലിക്കൽ, കരോട്ട്, പൊൻപുറം, കൂപ്ലിത്തറ, കണ്ണാട്ട്, പാടത്ത്, ഇരുമ്പൻചിറ കോളനി, വടക്കേത്തലക്കൽ, കാനാപറമ്പ് കോളനി, കണ്ണേക്കാട്ട്, കൊല്ലാറ, നെരിയിൽ, തഴുപ്പ്, മരിയപുരം, പുതുകാട്ടുവെളി, രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത്ത് കോളനി, ചാത്തൻവേലി കോതാട്ടുവെളി, കടമാട്ട് നികർത്ത്, ചീനക്കുടി, നായില്ലത്ത് കോളനി, തട്ടാപറമ്പ് കോളനി, ചാലാപ്പള്ളി കോളനി, തറയിൽ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. തുറവൂർ പഞ്ചായത്തിൽ കളരിക്കൽ, ഏലാപുരം, പുത്തൻചന്ത കിഴക്ക്, പഞ്ചായത്ത് കിഴക്കൻ ഭാഗം, ചൂർണിമംഗലം, കാടാത്തുരുത്ത്, ആലുംവരമ്പ്, വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തിൽ പുത്തൻപുര, മോന്തച്ചാൽ, ചെരുങ്കൽ, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറൻ പ്രദേശങ്ങൾ, വട്ടക്കാൽ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കൽ, ആറാട്ടുവഴി, കോനാട്ടുശ്ശേരി പടിഞ്ഞാറൻ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. സ്വകാര്യ വ്യക്തികൾ തോടുകളും കുളങ്ങളും നികത്തി റോഡുകൾ നിർമിക്കുന്നതുമാണ് വീടുകൾ വെള്ളത്തിലാകാൻ കാരണം. കേരളോത്സവം മാറ്റി ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവം നവംബർ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. നഗരസഭ പരിധിയിൽ താമസിക്കുന്ന 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം. സാംസ്കാരിക സംഘടനകൾ, വായനശാല, െറസിഡൻറ്സ് അസോസിയേഷൻ, കുടുംബശ്രീ, ക്ലബുകൾ എന്നിവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡ് സഹിതം നവംബർ രണ്ടിനകം രജിസ്േട്രഷൻ നടത്തണം. വിശദവിവരങ്ങൾക്കും രജിസ്േട്രഷനും നഗരസഭ ഓഫിസിലെ ഹെൽത്ത് വിഭാഗം/മുനിസിപ്പൽ ലൈബ്രറി എന്നിവിടങ്ങളുമായി ബന്ധപ്പെടണം. സ്ത്രീധന നിരോധന ബോധവത്കരണ ക്ലാസ് പുന്നപ്ര: അമ്പലപ്പുഴ െഎ.സി.ഡി.എസ് പ്രോജക്ടിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീധന നിരോധന ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. െഎ.സി.ഡി.എസ് സി.ഡി.പി.ഒ സുഭദ്രകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സാബു, ജുനൈദ്, സൂപ്പർവൈസർമാരായ നജില നബീസത്ത്, ലത, തനൂജ എന്നിവർ സംസാരിച്ചു. സുരേഷ് ക്ലാസ് നയിച്ചു. അംഗൻവാടി ജീവനക്കാർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.