നിലമ്പൂർ^നഞ്ചൻകോട്​ പാതക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല ^പി.സി. തോമസ്​

നിലമ്പൂർ-നഞ്ചൻകോട് പാതക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല -പി.സി. തോമസ് കൊച്ചി: കേരളത്തിന് ലാഭം കിട്ടുന്ന നിലമ്പൂർ-നഞ്ചൻകോട് പാതക്കുവേണ്ടി റെയിൽേവ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യമുന്നയിച്ചില്ലെന്ന് കേരള കോൺഗ്രസ് (തോമസ്) ചെയർമാനും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ പാത യാഥാർഥ്യമാക്കുകയും സുൽത്താൻ ബത്തേരിയിൽനിന്ന് തലശ്ശേരിയിലേക്ക് എക്സ്റ്റൻഷൻ നടപ്പാക്കുകയും ചെയ്താൽ തലശ്ശേരിക്കും പ്രയോജനമാകും. അല്ലെങ്കിൽ രണ്ടു പാതയും കേരളത്തിന് നഷ്ടമാകും. സംസ്ഥാനത്തി​െൻറ റെയിൽേവ വികസനത്തിൽ നിർണായകമായ റെയിൽേവ സോണിനെ മുഖ്യമന്ത്രി വിസ്മരിച്ചെന്നും തോമസ് കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.