ഭൂമി ഇടപാടിനെ ജി.എസ്​.ടിയിൽപെടുത്തരുത്​ ^വ്യാപാരി വ്യവസായി കോൺഫെഡറേഷൻ

ഭൂമി ഇടപാടിനെ ജി.എസ്.ടിയിൽപെടുത്തരുത് -വ്യാപാരി വ്യവസായി കോൺഫെഡറേഷൻ കൊച്ചി: ഭൂമി ഇടപാടുകളെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് േകരള വ്യാപാരി വ്യവസായി കോൺഫെഡറേഷൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തെത്തുടർന്ന് തകർന്നടിഞ്ഞ വസ്തുവ്യാപാരം വീണ്ടും നാശത്തിലേക്ക് കൂപ്പുകുത്താനേ ഇത് സഹായിക്കൂ. ജി.എസ്.ടികൂടിയാവുമ്പോൾ സ്ഥലം ഇടപാട് അസാധ്യമാകുമെന്നും ജനങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലാവുമെന്നും ഭാരവാഹികൾ പറഞ്ഞു. കോൺഫെഡറേഷൻ സംസ്ഥാന കൺവീനർ ബിന്നി ഇമ്മട്ടി, േകരള വ്യാപാരി വ്യവസായി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കമാൽ മാക്കിയിൽ, േകരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. നാസറുദ്ദീൻ, കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോൺസൺ പടമാടൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.