മോട്ടോർ വാഹന തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

അങ്കമാലി: കേരള മോട്ടോർ ആൻഡ് എൻജിനീയറിങ് ലേബർ സ​െൻറർ (എച്ച്.എം.എസ്) ജില്ല സമ്മേളനത്തിന് അങ്കമാലി വ്യാപാരഭവൻ ഒാഡിറ്റോറിയത്തിൽ തുടക്കമായി. എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് മനോജ് ഗോപി സമ്മേളന നഗരിയിൽ പതാക ഉയർത്തി. സമ്പൂർണ ജില്ല കൗൺസിൽ യോഗവും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജോയി മാടശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഹമീദ് പട്ടത്ത്, ട്രഷറർ എം.എ. സന്തോഷ്, യൂനിയൻ ജില്ല ഭാരവാഹികളായ വിൽസൺ പുതുശേരി, പി.സി. ചാക്കോ മാർഷൽ, ടി.കെ. രാജൻ, വി.എ. പൗലോസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 11ന് സംസ്ഥാനതല സമര പ്രഖ്യാപനവും ജില്ല സമ്മേളനവും എച്ച്.എം.എസ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ െതരഞ്ഞെടുത്ത മാതൃക ഡ്രൈവർമാരെ റോജി എം. ജോൺ എം.എൽ.എ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.