ഫാഷിസത്തോടു സി.പി.എമ്മിനു ദുർബല നിലപാട്- സി.പി. ജോൺ കൊച്ചി: ഇടതുപക്ഷത്തിെൻറ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്നതില്‍ സി.പി.എം പൂര്‍ണപരാജയമാണെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോൺ. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് ആന്‍ഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മൂലധനത്തിെൻറ 150ഉം ഒക്‌ടോബര്‍ വിപ്ലവത്തിെൻറ 100ഉം വാര്‍ഷികങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'കമ്യൂണിസം പ്രത്യയശാസ്ത്രവും പ്രസ്ഥാനവും 21-ാം നൂറ്റാണ്ടില്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിെൻറ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ ദുര്‍ബല നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നത്. ഫാഷിസത്തിനെതിരെ പോരാടേണ്ടവർ ഫാഷിസം ഉേണ്ടാ ഇല്ലയോ എന്ന തർക്കത്തിലാണ്. സി.പി.എം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ഇടതുപക്ഷമൂല്യങ്ങളെ പാടേ തള്ളുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് ആന്‍ഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ചെയര്‍മാന്‍ അജയ് റാവത്ത് അധ്യക്ഷത വഹിച്ചു. സമീര്‍ പുതുതുണ്ട, തമ്പാന്‍ ജോസഫ്, സി.എ അജീര്‍, കെ. വേണു, എം.ആര്‍ ചന്ദ്രശേഖരന്‍, നാരായണ റാവു, കെ. റെജികുമാർ, സി.എ. അജീർ, രുക്സാന ചൗധരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.