കാക്കനാട്: അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവിന് സാമൂഹികക്ഷേമ വകുപ്പില്‍നിന്ന് അനുവദിച്ചത് നിലവാരമില്ലാത്ത മുച്ചക്ര ൈസക്കിള്‍. പെട്രോള്‍ ഇന്ധനമായ മുച്ചക്ര സ്‌കൂട്ടര്‍ നല്‍കണമെന്ന കലക്ടറുടെ ഉത്തരവ് പൂഴ്ത്തിയ അധികൃതര്‍ നിലവാരമില്ലാത്ത മുച്ചക്ര ൈസക്കിള്‍ നല്‍കി കബളിപ്പിച്ചെന്നാണ് യുവാവിെൻറ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് മുച്ചക്ര ൈസക്കിള്‍ ജില്ല സാമൂഹികനീതി വകുപ്പിന് തിരിച്ചുനല്‍കി. അങ്കമാലി ചെറിയ വാപ്പാലശ്ശേരി വെട്ടുവേലിപ്പറമ്പില്‍ ജോമോനാണ് കബളിപ്പിക്കപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ് 17 കൊല്ലമായി കിടക്കയിലും വീല്‍ചെയറിലുമായി ജീവിതം തള്ളിനീക്കുന്ന ജോമോന്‍ ഉള്‍പ്പെടെ നിരവധി അംഗപരിമിതര്‍ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായാണ് ആരോപണം. ആഗസ്റ്റ് 23ന് ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വെച്ചാണ് അംഗപരിമിതര്‍ക്ക് മുച്ചക്ര ൈസക്കിളും വീല്‍ചെയറും നല്‍കിയത്. ജോമോന് മാത്രമാണ് മുച്ചക്ര സൈക്കിള്‍ ലഭിച്ചത്. ആറുപേർക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ചെയറുകളും നല്‍കി. 75,000 രൂപ ചെലവിട്ട് വാങ്ങി നൽകിയ മുച്ചക്ര സൈക്കിള്‍ ചെറിയ ഗട്ടര്‍പോലും കടക്കാന്‍ ശേഷിയില്ലാത്തതാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര സൈക്കിള്‍ കയറ്റം കയറില്ല. ബ്രേക്കില്ലാത്തതിനാല്‍ നിയന്ത്രണം വിട്ട് അതേ വേഗത്തിൽ തിരികെപ്പോരും. നിരവധി തവണ അപകടം പിണഞ്ഞതിനെത്തുടർന്നാണ് ജോമോൻ ഇത് തിരിച്ചേല്‍പിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അംഗപരിമിതര്‍ക്ക് ഉള്‍പ്പെടെ യന്ത്രവത്കൃത സ്‌കൂട്ടര്‍ നല്‍കിയപ്പോള്‍ ഒരു വരുമാനവുമില്ലാത്ത തനിക്ക് മാത്രം നിലവാരമില്ലാത്ത മുച്ചക്ര ൈസക്കിളാണ് അനുവദിച്ചതെന്ന് യുവാവ് പറഞ്ഞു. സാമൂഹികനീതി ഓഫിസിന് മുന്നിൽ വാഹനം ഇട്ടശേഷം താക്കോൽ മേശപ്പുറത്തുവെച്ച് ജോമോൻ തിരിച്ചുപോകുകയായിരുന്നു. ആഗസ്റ്റിൽ 40 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. യന്ത്രവത്കൃത മുച്ചക്ര സ്‌കൂട്ടറിെനക്കാള്‍ കൂടിയ തുകയാണ് ട്രൈ ൈസക്കിള്‍ വാങ്ങാന്‍ അധികൃതര്‍ ചെവഴിച്ചത്. കാൺപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ട്രൈ ൈസക്കിളുകളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.