കൊച്ചി: റെഡ് ക്രോസ് സൊസൈറ്റിയിൽനിന്ന് അനധികൃതമായി പിടിച്ചെടുത്ത സംസ്ഥാന ഘടകത്തിെൻറ ഭരണം തിരിച്ചുനൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ വി.പി. മുരളീധരന്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. ഹൈകോടതിയില്‍ സൊസൈറ്റിക്ക് അനുകൂല വിധിയുണ്ടായെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് ക്രൈംബ്രാഞ്ച് കേെസടുക്കുകയുമായിരുന്നു. സുപ്രീംകോടതി വിധിയും സൊസൈറ്റി ഭാരവാഹികൾക്ക് അനുകൂലമായിരുന്നു. ഭരണം വിട്ടുകൊടുക്കാനോ അനധികൃതമായി പിടിച്ചെടുത്ത വാഹനവും ഓഫിസ് ഉപകരണങ്ങളും തിരികെ എത്തിക്കാനോ സര്‍ക്കാര്‍ തയാറായില്ല. തുടർന്ന് നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ രണ്ടാഴ്ചക്കകം അധികാരം വിട്ടുനൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍, ജനറല്‍ സെക്രട്ടറി അനില്‍ ചെമ്പഴന്തി, എറണാകുളം ജില്ലചെയര്‍മാന്‍ വി.ഡി. ബാലകൃഷ്ണ കര്‍ത്ത, എ.കെ. സിറാജുദ്ദീന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.