ആരാധകൻ വില്ലനായി പൊലീസ്​ പിടിയിൽ; രക്ഷപ്പെടുത്താൻ നായകനായി ലാൽ

കണ്ണൂർ: ആവേശംമൂത്ത് വില്ലൻ സിനിമയുടെ ആക്ഷൻ രംഗം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ, സാക്ഷാൽ മോഹൻലാൽ ഇടപെട്ട് രക്ഷിച്ചു. ചെമ്പൻതൊട്ടി സ്വദേശിയും വർക്ഷോപ് ജീവനക്കാരനുമായ ജോബിഷ് തകടിയേലാണ് (33) തിയറ്ററിൽ വെച്ച് പൊലീസ് പിടിയിലായത്. ലാലി​െൻറ കടുത്ത ആരാധകനായ യുവാവിനെ രക്ഷിക്കാൻ അദ്ദേഹത്തെതന്നെ ഫാൻസ് അസോസിയേഷൻ ഇടപെടീക്കുകയായിരുന്നു. കണ്ണൂർ സവിത തിയറ്ററിൽ ഇന്നലെ പുലർച്ചെ ലാൽ ആരാധകർക്കുവേണ്ടി നടത്തിയ പ്രദർശനത്തിനിടെയാണ് ജോബിഷ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഫോൺ കാമറയിൽ ചിത്രീകരിച്ചത്. ഇത് ശ്രദ്ധയിൽപെട്ട വിതരണക്കാർ വിവരമറിയിച്ചതിെന തുടർന്ന് പൊലീസ് എത്തി ഇയാെള കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ താൻ ലാലേട്ട​െൻറ ഫാനാണെന്നും സ്ക്രീനിൽ പുഷ്പവൃഷ്ടി നടത്തുന്നത് ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അന്വേഷണത്തിൽ വ്യാജ സിനിമാ പതിപ്പ് നിർമിക്കാനുള്ള ശ്രമമല്ലെന്ന് ബോധ്യമായി. മോഹൻലാലി​െൻറ എല്ലാ സിനിമകളും ആദ്യ ഷോ കാണുന്നതിന് എത്താറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ, യുവാവിനെതിരെ കേസെടുക്കരുതെന്നും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് മോഹൻലാലി​െൻറ സന്ദേശം പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.