കൊച്ചി: എൽ.ഡി.എഫ് ജനജാഗ്രതാ യാത്രക്ക് ജില്ലയിൽ വരവേൽപ് നൽകാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചതായി കൺവീനർ ജോർജ് ഇടപ്പരത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ ഒന്നു മുതൽ മൂന്നു വരെയാണ് ജില്ലയിലെ പര്യടനം. നവംബർ ഒന്നിന് രാവിലെ 10ന് പിറവത്തായിരിക്കും ജില്ലയിലെ ആദ്യ സ്വീകരണം. എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിൽ സി.പി.ഐ. ജില്ല സെക്രട്ടറി പി.രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ജില്ല സെക്രേട്ടറിയറ്റംഗം സി.കെ. മണിശങ്കർ, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി.ഐ ജില്ല അസി. സെക്രട്ടറിമാരായ കെ.എം. ദിനകരൻ, കെ.എൻ. സുഗതൻ, ജനതാദൾ (എസ്) ജില്ല പ്രസിഡൻറ് സാബു ജോർജ്, എൻ.സി.പി ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ്, കോൺഗ്രസ് (എസ്) ജില്ല പ്രസിഡൻറ് ബി.എ. അഷ്റഫ്, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. വർഗീസ് മൂലൻ മറ്റു നേതാക്കളായ പി.ജെ. കുഞ്ഞുമോൻ, വി.ജി. രവീന്ദ്രൻ, എൻ.ഐ. പൗലോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.