കൊച്ചി: കേരളത്തിലെ സെവൻത് ഡേ അഡ്വെൻറിസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ മാർട്ടിൻ ലൂഥറിെൻറ പ്രൊട്ടസ്റ്റൻറ് നവീകരണത്തിെൻറ 500ാം വാർഷികാഘോഷം 29ന് രാവിലെ 10 മുതൽ എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് സെവൻത് ഡേ അഡ്വെൻറിസ്റ്റ് സഭ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഇൗഡൻ എം.എൽ.എ, എറണാകുളം കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും. സഭയുടെ ദേശീയ എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ. എം. വിൽസൺ സഭാവിശ്വാസികൾക്ക് നവോത്ഥാന സന്ദേശം നൽകും. വാർത്തസമ്മേളനത്തിൽ ഡോ. സ്റ്റീഫൻ, ജോയ് ടി. ജോർജ്, ടി.ഒ. പുരുഷോത്തമൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.