മരട്: കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന 35ാം അഖില ഭാരത ഭാഗവതസത്രത്തിന് മുന്നോടിയായി നടത്തുന്ന നാരായണീയ പാരായണ യജ്ഞപ്പന്തലിെൻറ കാൽനാട്ട് സത്രസമിതി വർക്കിങ് ചെയർമാൻ ജയൻ മാങ്കായിൽ, തൃപ്പൂണിത്തുറ ശ്രീമുരുക ജ്വല്ലറി ഉടമ സുന്ദരേശ്വരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. യജ്ഞാചാര്യൻ എളങ്കുന്നപ്പുഴ ദാമോദര ശർമ, സത്രസമിതി ഭാരവാഹികളായ നന്ദകുമാർ, അജിത നന്ദകുമാർ, അരവിന്ദാക്ഷൻ, വി. ജയകുമാർ, ജയൻ പാലയിൽ, ഉണ്ണികൃഷ്ണൻ, വെങ്കിടേഷ് നന്ദകുമാർ, ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു. നവംബർ പത്തുമുതൽ 41 ദിവസം നീളുന്ന നാരായണീയ പാരായണ യജ്ഞത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 82 നാരായണീയ സമിതികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.