വാകയിലച്ച​െൻറ ചരമവാർഷിക ദിനാചരണം

മരട്: വാകയിലച്ച​െൻറ 86-ാം ചരമവാർഷിക ദിനാചരണത്തിന് മരട് മൂത്തേടം മേരി മഗ്ദലിൻ ദേവാലയത്തിൽ ഒരുക്കമായി. നവംബർ മൂന്ന്, നാല്, ദിവസങ്ങളിലാണ് പരിപാടി. മൂന്നിന് വൈകീട്ട് 5.30ന് ആർച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലി​െൻറ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ആരംഭിക്കും. രാത്രി 12വരെ ഇടവക ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. നാലിന് രാവിലെ 9.30ന് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് നേർച്ച പായസം ആശീർവാദവും പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.