വടുതല: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മലയാളികളെ കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയാകുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ മലയാളികളുടെ പങ്കാളിത്തം വർധിച്ചുവരുകയാണ്. നിക്ഷേപക വിവരങ്ങൾ ചോർത്താൻ ഫോൺ വിളികൾ കൂടുതലും വരുന്നത് മലയാളത്തിലാണ്. ഇവർ എവിടെനിന്നാണ് വിളിക്കുന്നതെന്ന് കണ്ടുപിടിക്കാൻ സൈബർ സെല്ലിനും മറ്റും സാധിക്കുന്നുമില്ല. ഓരോ സമയത്ത് ഓരോ ഇടത്തുനിന്നുമാണ് സംഘം ഫോൺ ചെയ്യുന്നത്. ജില്ലയില്‍ ഇത്തരം തട്ടിപ്പ് രീതികളിലൂടെ ഒരുമാസത്തിടെ പലർക്കും ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഫോണ്‍ നമ്പറും അക്കൗണ്ട് നമ്പറും ഉൾപ്പെടെ വിവരങ്ങള്‍ ചോരുന്നത് ബാങ്കുകാരെ കുഴക്കുന്നു. ഏതു മാര്‍ഗത്തിലൂടെയാണ് ചോര്‍ച്ച എന്ന് ഇനിയും കണ്ടെത്താന്‍ ഇവർക്ക് സാധിക്കുന്നില്ല. തട്ടിപ്പ് നടന്നാല്‍ ഹെഡ് ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ബാങ്കുകള്‍ക്ക് സാധിക്കുക. അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചുണ്ടോ, എത്ര തുക അക്കൗണ്ടില്‍ ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം തട്ടിപ്പുസംഘം എങ്ങനെ മനസ്സിലാക്കുന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. എ.ടി.എം കാര്‍ഡിെൻറ പിറകിലെ സി.വി.വി നമ്പർ കൈക്കലാക്കിയാല്‍ ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും പണം തട്ടാമെന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. തട്ടിപ്പിെൻറ ഉറവിടം കണ്ടെത്താന്‍ മാര്‍ഗങ്ങളില്ലെന്നത് പൊലീസിനെയും ബാങ്ക് അധികൃതരെയും ഒരുപോലെ കുഴക്കുന്നുണ്ട്. തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് സൈബർ സെൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.