വിശ്വകർമ ദിനാചരണം: മുഖ്യമന്ത്രി പെങ്കടുക്കാതിരുന്നത് അവഹേളനം -വിശ്വകർമ സഭ ചെങ്ങന്നൂർ: പത്തനംതിട്ടയിൽ നടന്ന വിശ്വകർമ ദിനാചരണത്തിൽ പങ്കെടുക്കാമെന്ന് ഏറ്റിട്ട് മുഖ്യമന്ത്രി വരാതിരുന്നത് സമുദായത്തോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ അവഗണനയും വിശ്വകർമജരോടുള്ള അവഹേളനവുമാണെന്ന് കേരള വിശ്വകർമ സഭ. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമ്പോൾ പിന്നാക്ക സമുദായത്തിലെ സ്ത്രീകൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇതിനായി സമുദായങ്ങളുടെ അംഗബലവും നിലവിലെ പ്രാതിനിധ്യവും കൂടി കണക്കിലെടുക്കണമെന്ന് സഭ സംസ്ഥാന ജനറൽ കൗൺസിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ടി.എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് അഡ്വ. പി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ, എം.എസ്. രാജേന്ദ്രൻ, എം.എൻ. മോഹൻദാസ്, ഉഷ രഘുനാഥ്, ഗോകുലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.