ശുദ്ധമായ പാല്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണം ^എല്‍ദോ എബ്രഹാം

ശുദ്ധമായ പാല്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണം -എല്‍ദോ എബ്രഹാം മൂവാറ്റുപുഴ: ജനങ്ങള്‍ക്ക് ശുദ്ധമായ പാല്‍ ലഭിക്കുന്നതിന് ക്ഷീര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ അനിവാര്യമാെണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ജില്ല ക്ഷീര വികസന വകുപ്പ് നേതൃത്വത്തില്‍ നടന്ന പാല്‍ ഉപഭോക്തൃ മുഖാമുഖവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പാല്‍ ഉപയോഗത്തില്‍ വന്‍ വർധന ഉണ്ടങ്കിലും ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാലിന് ഇതര സംസ്ഥാനത്തെ ആശ്രയിക്കുമ്പോള്‍ ഗുണമേന്മ പരിശോധിക്കാന്‍ കഴിയുന്നില്ല. പാൽ ഉപയോഗിക്കുന്നതില്‍ ഏറെയും കുട്ടികളും വൃദ്ധരും രോഗികളുമാണ്. വളരെ എളുപ്പം കേടാവുന്ന ഭക്ഷണപദാർഥം എന്ന നിലയില്‍ പാലും പാലുൽപന്നങ്ങളും ഉല്‍പാദകരില്‍നിന്ന് ഉപഭോക്താവിലേക്ക് എത്തുന്നതുവരെ കര്‍ശന ഗുണമേന്മ പരിശോധന വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉമാമത്ത് സലീം, സി.എം. സീതി, ക്ഷീര വികസനവകുപ്പ് ജില്ല ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫിസര്‍ കെ. രാധാകൃഷ്ണന്‍, ജിഷ ജോസഫ്, മെറീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. രാധാകൃഷ്ണൻ, എം.എം. അബ്ദുല്‍ കബീർ, ശാലിനി ഗോപിനാഥ്, എം.എം. പുരുഷത്തോമൻ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.