അപകടം വിതച്ച്​ കച്ചേരിത്താഴം പാലത്തിൽ ചതിക്കുഴികൾ

മൂവാറ്റുപുഴ: തിരക്കേറിയ കച്ചേരിത്താഴം പാലത്തിലെ ചതിക്കുഴികൾ അപകടം വിതക്കുന്നു. ദിനേനയെന്നോണം കുഴിയിൽ വീണും കുഴി വെട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽപെട്ടും നിരവധി ഇരുചക്ര യാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്കാണ് പരിക്കേറ്റത്. ഒരുമാസത്തിനിടെ ഇരുപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. പാലത്തി​െൻറ വിവിധ ഭാഗങ്ങളിലായി നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ റോഡ് മുഴുവൻ കുണ്ടുംകുഴിയുമായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമായി. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ടുകോടി രൂപ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ദേശീയപാതയും മൂന്ന് സംസ്ഥാനപാതകളും സന്ധിക്കുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്കുമൂലം ജനം വലയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടെയാണ് വൻ ഗർത്തങ്ങൾ മൂലമുള്ളപ്രശ്നങ്ങൾ രൂക്ഷമായത്. ചിത്രം ' Road മൂവാറ്റുപുഴ നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.