'മാനുഷരെല്ലാരും ഒന്നുപോലെ' നാളെ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും മേളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ പ്രദര്‍ശനത്തി​െൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് ആറിന് ഹ്രസ്വചിത്രവും രണ്ട് ഡോക്യുമ​െൻററിയും പ്രദര്‍ശിപ്പിക്കും. രാജേഷ് ഭാസ്കരന്‍ സംവിധാനം ചെയ്ത 50 മിനിറ്റുള്ള 'മാനുഷരെല്ലാരും ഒന്നുപോലെ'യാണ് ഹ്രസ്വചിത്രം. പയസ് സ്കറിയ പൊറ്റംകുളം സംവിധാനം ചെയ്ത 'ചെമന്ന പെട്ടി', ലെനിന്‍ രാജേന്ദ്ര​െൻറ 'വയലാര്‍ രാമവര്‍മ' എന്നിവയാണ് ഡോക്യുമ​െൻററികള്‍. ഹ്രസ്വചിത്രത്തി​െൻറയും ഡോക്യുമ​െൻററിയുെടയും അണിയറപ്രവര്‍ത്തകര്‍ ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കും. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 150-ാമത് പ്രദര്‍ശനമാണിത്. തൃശൂരില്‍ അരങ്ങേറുന്ന പുലിക്കളിയില്‍ ആകൃഷ്ടനായി പുലിവേഷം കെട്ടിയാടാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് മാനുഷരെല്ലാരും ഒന്നുപോലെയുടെ തുടക്കം. ഒടുവില്‍ ആഗ്രഹം സഫലമാക്കുന്നതില്‍ അയാള്‍ വിജയിക്കുന്നു. പുലിക്കളിയുടെ ദിവസം ഇളകിയാടി എത്തുന്ന പുലികളില്‍ ഒരാള്‍ അയാളാണ്. പക്ഷേ, വേഷപ്പകര്‍ച്ചയില്‍നിന്ന് തിരികെ നടക്കാന്‍ അയാള്‍ വൈകിപ്പോകുന്നു. പിറ്റേന്ന്, കല്‍പിത ലോകത്തി​െൻറ ആലസ്യത്തില്‍നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്ന നഗരം അയാളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. ചലച്ചിത്ര അക്കാദമി, എഫ്.എഫ്.എസ്.ഐ കേരളം എന്നിവരുടെ സഹകരണത്തോടെ മേള ഒാഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.