സ്​കോളർഷിപ്​ വിതരണം

വൈപ്പിൻ: അശരണരെ കൈപിടിച്ചുയർത്താൻ പീപിൾസ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമെന്ന് പ്രഫ. കെ.വി. തോമസ് എം.പി. തെക്കൻ മാലിപ്പുറത്ത് മേഖലതല സ്കോളർഷിപ്പും തൊഴിൽസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. മൂന്ന് ഓട്ടോറിക്ഷ ഉൾപ്പെടെ 15 ലക്ഷം രൂപയുടെ തൊഴിൽ സഹായം വിതരണം ചെയ്തു. പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആസ്ഥാനമായ പീപിൾസ് ഫൗണ്ടേഷ​െൻറ കീഴിൽ ജില്ലയിൽ മാത്രം 25 വീടുകൾ പൂർത്തിയാക്കിയെന്ന് പി. മുജീബ് റഹ്മാൻ പറഞ്ഞു. നാല് വർഷത്തിനകം കേരളത്തിൽ ഭവനരഹിതർക്കായി 1,500 വീട് നിർമിക്കുന്ന പദ്ധതി അദ്ദേഹം വിശദീകരിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ജില്ല പഞ്ചായത്ത് അംഗം സോന ജയരാജ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, ഏരിയ പ്രസിഡൻറ് ഐ.എ. ഷംസുദ്ദീൻ, എം.എസ്.എസ് ജില്ല പ്രസിഡൻറ് പ്രഫ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഉമർ സ്വാഗതവും എം.എം. സഫ്വാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.