പരുമല പെരുന്നാളിന് കൊടിയേറി

മാന്നാർ: വിശ്വാസ നിറവിൽ . പള്ളിക്ക് പടിഞ്ഞാറും കിഴക്കുമായുള്ള മൂന്ന് കൊടിമരങ്ങളിലും മൂന്ന് ഭദ്രാസന മെത്രാപ്പോലീത്തമാർ കൊടിയേറ്റി. പമ്പ നദിക്കരയിലെ കുരിശടിക്ക് ചേർന്ന കൊടിമരത്തിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയും പള്ളിമുറ്റെത്ത കൊടിമരത്തിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയും കിഴക്കുവശത്തുള്ള കൊടിമരത്തിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എന്നിവർ ചേർന്നാണ് കൊടിയേറ്റിയത്. ഇൗ സമയം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി വിശ്വാസികൾ ആകാശത്തേക്ക് വെറ്റില പറത്തി. വ്യാഴാഴ്ച രാവിലെ 10ന് പന്നായിക്കടവിൽ കുടുംബങ്ങളിൽനിന്ന് കൊണ്ടുവന്ന മൂന്ന് കൊടികൾ റാസയായി പരുമല കബറിങ്കലിൽ എത്തിച്ചു. ഉച്ചക്ക് രണ്ടിന് കബറിങ്കലിലും പള്ളിയിലും പ്രത്യേക പ്രാർഥനകൾക്ക് ശേഷമാണ് പള്ളിയിൽനിന്ന് കൊടികളുമേന്തി റാസയായി പ്രധാന കൊടിമരച്ചുവട്ടിലും തുടർന്ന് പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടിേയറ്റിയത്. കൊടിയേറ്റിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.