തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് വഴിവിട്ട സാമ്പത്തിക ബന്ധമുള്ളതുകൊണ്ട് ^സുധീരൻ

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് വഴിവിട്ട സാമ്പത്തിക ബന്ധമുള്ളതുകൊണ്ട് -സുധീരൻ ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകുന്നത് രാഷ്ട്രീയ ബന്ധമല്ലെന്നും വഴിവിട്ട സാമ്പത്തിക ബന്ധമാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എന്‍.ജി.ഒ അസോസിയേഷ​െൻറ 43ാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ജില്ല ഭരണകൂടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സാങ്കേതികത്വം ചൂണ്ടിക്കാട്ടി നടപടിക്ക് കാലതാമസം സൃഷ്ടിക്കുകയാണ്. തോമസ് ചാണ്ടിക്കും ഇ.പി. ജയരാജനും രണ്ട് നീതിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് സര്‍ക്കാറി​െൻറ ഇരട്ടത്താപ്പാണ്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭൂമി കൈയേറ്റവും മുഖ്യമന്ത്രിക്ക് തൊടാന്‍ പേടിയാണ്. മാര്‍ക്‌സിസം മുതലാളിത്തത്തിന് മുന്നില്‍ പണയപ്പെടുത്തുകയാണ് സി.പി.എം. ബി.ജെ.പിയെ പ്രതിപക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും ഇരുകൂട്ടരും കൂട്ടുകച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീനദയാല്‍ വിഷയത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയെന്ന് അംഗീകരിക്കാത്തതും സര്‍ക്കുലര്‍ പിന്‍വലിക്കാത്തതും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണ മൂലമാണ്. സംസ്ഥാന പ്രസിഡൻറ് എന്‍. രവികുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.