ആലുവ: തോട്ടുമുഖം കിഴേക്ക ജുമാമസ്ജിദ്, റിലീഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിർധനർക്കായി നിർമിക്കുന്ന ഭവനസമുച്ചയത്തിന് തറക്കല്ലിട്ടു. നിർമാണോദ്ഘാടനം പാണക്കാട് മുനവ്വറി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, ഖതീബ് മുഹമ്മദ് ഷഫീഖ് നഈമി വിവിധ മത-സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. കെ.എം. അബ്ദുൽ സലാം സ്വഗതവും ടി.കെ. കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.