സർക്കാർ നിലപാട് സംഘ്പരിവാർ ഭീകരത മറച്ചുവെക്കാനുള്ള തന്ത്രം -മെക്ക കൊച്ചി: സംസ്ഥാനത്ത് മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർത്ത് ക്രമസമാധാന പ്രശ്നമുന്നയിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന സംഘ്പരിവാർ -ബി.ജെ.പി പദ്ധതിക്ക് ഉൗർജം പകരുന്നതാണ് സംസ്ഥാന സർക്കാറിെൻറ സമീപകാല തീരുമാനങ്ങളും നടപടികളുമെന്ന് മെക്ക സംസ്ഥാന പ്രവർത്തകയോഗം. സർക്കാർ ഹിന്ദുത്വ പ്രീണന സമീപനമാണ് സ്വീകരിച്ചത്. സോളാർ വിവാദത്തിനിടെ ഒക്ടോബർ 11ലെ മന്ത്രിസഭായോഗം ഒരു പ്രത്യേക വിഭാഗത്തിനും അവരുടെ ട്രസ്റ്റുകൾക്കും രണ്ട് എയ്ഡഡ് കോളജുകൾ അനുവദിച്ചതും സംഘ്പരിവാർ ശക്തികളെ തൃപ്തിപ്പെടുത്താനാണെന്നും യോഗം ആരോപിച്ചു. സീനിയർ വൈസ് പ്രസിഡൻറ് പി.എം.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. ദേശീയ പ്രസിഡൻറ് എ.എസ്.എ. റസാഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഹംസ, പ്രഫ.ഇ. അബ്ദുൽ റഷീദ്, എ. അബ്ദുറഹ്മാൻകുഞ്ഞ്, ടി.എസ്. അസീസ്, കെ.എം. അബ്ദുൽ കരീം, എം.എ. ലത്തീഫ്, എ.െഎ. മുബീൻ, വി.കെ. അലി, എ. ജമാലുദ്ദീൻ, റഷീദ് മംഗലപ്പള്ളി, എൻ.സി. ഫാറൂഖ്, എം.എ. മജീദ്, എം. കമാലുദ്ദീൻ, എസ്. ബഷീർകുട്ടി, എ. മഹ്മൂദ്, വി.പി. സക്കീർ, സി.മുഹമ്മദ് ഷെരീഫ്, വൈ.സൈഫുദ്ദീൻ, എം.എം. നൂറുദ്ദീൻ മാസ്റ്റർ, പി. അബ്ദുൽ അസീസ്, പ്രഫ. എ. ഷാജഹാൻ, എ. നസീർ, ടി.എസ്. നൗഷാദ്, പി.എം. മുഹമ്മദ് റഫീഖ്, എ. ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.