സി.പി.എം ലോക്കൽ സമ്മേളനം

പിറവം: സി.പി.എം ലോക്കൽ സമ്മേളനത്തി​െൻറ സമാപന യോഗം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സി.കെ. പ്രകാശ്, ഇ.എസ്. ജോൺ, കെ.പി. സലീം, അജേഷ് മനോഹരൻ, എം.എം. ജോസ്, എം.ജെ. ജേക്കബ്, സുമിത്ര സുരേന്ദ്രൻ, ബിജു, രതീഷ് എന്നിവർ സംസാരിച്ചു. മണീട് സ്കൂളിന് കായികപരിശീലനത്തിന് സൗകര്യം ഒരുക്കൽ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം നൽകും -അനൂപ് ജേക്കബ് പിറവം: സംസ്ഥാന സ്കൂൾ കായികമേളയിൽ അഞ്ച് സ്വർണം അടക്കം 12 മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച മണീട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പരിശീലനത്തിന് പശ്ചാത്തല സൗകര്യമൊരുക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ നൽകുമെന്ന് അനൂപ് ജേക്കബ്. മണീട് ഗ്രാമപഞ്ചായത്ത് യൂത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് ശോഭ ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജെ. ജോസഫ്, പ്രിൻസിപ്പൽ രേഖ മാത്യു, പ്രധാനാധ്യാപിക ലിറ്റിൽ തോമസ്, പി.ടി.എ പ്രസിഡൻറ് ജോർജ് തൊമ്മൻകുട്ടി, പരിശീലകരായ ചാൾസ് എടപ്പാട്ട്, ജോൺ ബേബി തേട്ടക്കുടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.