കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രീ പ്രൈമറി

കൂത്താട്ടുകുളം: ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രീ പ്രൈറി വിഭാഗം കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാല് ക്ലാസുമുറികളാണ് ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയത്. പ്രീ പ്രൈമറി പുസ്തകത്തിന് അനുസരിച്ച് ചുവരുകൾ, ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. ഗ്രീൻ ബോർഡുകൾ, ഓരോ കുട്ടികളുടെയും കഴിവുകൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം, കുട്ടിയെഴുത്തിന് പ്രത്യേക ബോർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.വി. ബേബി, പി.സി. ജോസ്, ലിനു മാത്യു, തോമസ് ജോൺ, എ.ഇ.ഒ സി.പി. ശശിധരൻ, ബി.പി.ഒ കെ.എം. സുജാത, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, പ്രധാനാധ്യാപിക ആർ. വത്സല ദേവി, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, ഹണി റെജി, കെ.എം. ജയൻ, എൻ. മനോജ്, വി.എ. രവി, നിന തോമസ് എന്നിവർ സംസാരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച് െക.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിക്ക് കൂത്താട്ടുകുളം: പുതുവേലി പാലത്തിന് സമീപം ലോറി െക.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ ഇടിച്ച് ബസ് ഡ്രൈവർക്ക് പരിക്ക്. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ ഇ.ആർ. രാജേഷിനാണ് (42) പരിക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോയ ബസിൽ കൂത്താട്ടുകുളം ഭാഗത്തേക്കുവന്ന നാഷനൽ പെർമിറ്റ് ലോറിയുടെ പിൻഭാഗം തട്ടുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിെട നിയന്ത്രണംവിട്ടാണ് പിൻഭാഗം ബസിൽ തട്ടിയത്. നിയന്ത്രണംവിട്ട ബസ് റോഡിൽനിന്ന് തെന്നി മാറി. അപകടം നടന്ന ഉടൻ ലോറി ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.