തിമിര ശസ്​ത്രക്രിയയിൽ ലേസർ സ​േങ്കതവുമായി ലോട്ടസ്​ ​െഎ ഹോസ്​പിറ്റൽ

കൊച്ചി: തിമിര ശസ്ത്രക്രിയക്ക് ലെൻസക്സ് ലേസർ സാങ്കേതികവിദ്യയുമായി ലോട്ടസ് ഐ ഹോസ്പിറ്റൽ. പരിപൂർണ ലേസർ തിമിര ശസ്ത്രക്രിയക്കുള്ള ഇൗ അത്യാധുനിക സാങ്കേതികവിദ്യ കൊച്ചിയിൽ ആദ്യമാണെന്ന് ആശുപത്രി ചെയർമാനും ചീഫ് സർജനുമായ എസ്.കെ. സുന്ദരമൂർത്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിമിര ബാധിതർക്ക് ലേസർ കാറ്ററാക്ട് സർജറി പരമ്പരാഗത തിമിര ചികിത്സയായ ഫാകോമൾസിഫിക്കേഷനെക്കാൾ ഏറെ മികച്ചതാണ്. ഫെംടോസെക്കൻഡ് ലേസർ അസിസ്റ്റഡ് കാറ്ററാക്ട് സർജറി അമേരിക്കയിലെ എഫ്.ഡി.എ അംഗീകാരമുള്ള സാങ്കേതികവിദ്യയാണ്. ലേസർ റെഫ്രാക്ടിവ് കാറ്ററാക്ട് സർജറി എന്ന പേരിലും ഇത് അറിയപ്പെടുന്നു. 10 മിനിറ്റ് നീളുന്ന വേദനയില്ലാത്ത ശസ്ത്രക്രിയയാണിത്. പുതിയ സാങ്കേതികവിദ്യ സ്ഥാപിച്ച ശേഷം ഒരുമാസത്തിനുള്ളിൽ 25 ബ്ലേഡ്ലെസ് ലേസർ തിമിര ശസ്ത്രക്രിയ കൊച്ചി ലോട്ടസിൽ വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.