ഹാദിയയുടെ സംരക്ഷണച്ചെലവ്: വിവരം നൽകാതെ പൊലീസ്

കൊച്ചി: ഹൈകോടതി ഉത്തരവിനെത്തുടർന്ന് വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ കഴിയുന്ന ഡോ. ഹാദിയയുടെ സംരക്ഷണത്തിന് ചെലവഴിക്കുന്ന തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതെ പൊലീസി​െൻറ ഒളിച്ചുകളി. വിവരാവകാശ പ്രവർത്തകനായ കരുമാലൂർ ഷാനവാസാണ് ചെലവി​െൻറ വിവരങ്ങൾ ആവശ്യപ്പെട്ട് കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. മുപ്പതോളം ഉദ്യോഗസ്ഥരുടെയും പൊലീസ് വാഹനങ്ങളുടെയും നിരീക്ഷണ കാമറ സ്ഥാപിച്ചതി​െൻറയും ചെലവിനായി എത്രത്തോളം തുക പൊതുഖജനാവിൽനിന്ന് വിനിയോഗിച്ചു എന്നതായിരുന്നു ചോദ്യം. എന്നാൽ, കേസ് എൻ.ഐ.എ അന്വേഷിക്കുന്നതിനാൽ വിവരങ്ങൾ നൽകാൻ സാധ്യമല്ല എന്നാണ് മറുപടി. ഹാദിയയുടെ കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും സംരക്ഷണം നൽകുന്നതും സംവിധാനങ്ങൾ ഒരുക്കിയതും കോട്ടയം പൊലീസാണ്. അതിനാൽ പൊലീസി​െൻറ മറുപടി വിവരാവകാശ നിയമം അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും അപ്പീൽ നൽകുമെന്നും ഷാനവാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.