കമ്യൂണിക്കേറ്റിവ് ഫ്രഞ്ച് കോഴ്സിൽ സീറ്റൊഴിവ്

കൊച്ചി: കൊച്ചി സർവകലാശാലയുടെ വിദേശഭാഷ വകുപ്പിൽ നവംബർ ഒന്നിന് ആരംഭിക്കുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഫ്രഞ്ച് കോഴ്സി​െൻറ ഈവനിങ് ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത പ്രീഡിഗ്രി / പ്ലസ്ടു. കോഴ്സ് ഫീസ് 8000 രൂപ. ഫോൺ: 0484- 2575180, 2862511. െഗസ്റ്റ് െലക്ചറർ ഇൻറർവ്യൂ ഏഴിന് കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് നടത്തുന്ന ബി.ടെക് (പാർട്ട് ടൈം വൈകീട്ട് ആറുമുതൽ ഒമ്പതുവരെ) സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്, മാത്സ് വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നതിന് നവംബർ ഏഴിന് രാവിലെ 11ന് പ്രിൻസിപ്പലി​െൻറ ഓഫിസിൽ വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അതതു വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. സർവിസിൽനിന്ന് വിരമിച്ച നിശ്ചിത യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോൺ: 9447812820.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.