കാക്കനാട്: ടിപ്പര്‍, ടോറസ് ലോറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. 24 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 29 ടിപ്പറുകള്‍ ഉള്‍പ്പെടെ 275 വാഹനങ്ങള്‍ പിടികൂടി. അമിതഭാരം കയറ്റിയതിന് പിടിയിലായ ടിപ്പര്‍ ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ടിപ്പറുകളില്‍ മരണപ്പാച്ചില്‍ നടത്തുകയും ഓട്ടത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തതിന് ആറ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ പരിശോധന ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ തുടര്‍ന്നു. ജില്ലയിലെ 40ല്‍പരം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. അമിതഭാരം കയറ്റി ടിപ്പര്‍ ലോറികള്‍ അപകടകരമായി സർവിസ് നടത്തുന്നതുമൂലം റോഡുകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാകുകയും അപകടങ്ങള്‍ കൂടുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. 2,22,600 രൂപ പിഴയിനത്തില്‍ ഈടാക്കി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ.ജി. സാമുവല്‍, എന്‍ഫോഴ്സ്മെൻറ് ആര്‍.ടി.ഒ എം.സുരേഷ്, ജെബി ചെറിയാന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അനുവദനീയമായതില്‍നിന്ന് 15 മുതല്‍ 20 ടണ്‍ വരെ കൂടുതല്‍ കയറ്റി സര്‍വിസ് നടത്തുന്ന ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ടോറസ് ലോറി ഡ്രൈവര്‍മാരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ടിപ്പര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ തൊഴിലാളികളും ടിപ്പര്‍ ഉടമകളും കഴിഞ്ഞ 19ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഓവര്ലോഡിെൻറ പേരില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ സമരം നടത്തിയതിലുള്ള പകപോക്കല്‍ നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ടിപ്പര്‍ ലോറികള്‍ തിരഞ്ഞുപിടിക്കാന്‍ കാരണമെന്ന് ടോറസ്, ടിപ്പര്‍ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. അപ്രഖ്യാപിത നിയമന നിരോധനം -എൻ.ജി.ഒ അസോസിയേഷന്‍ കാക്കനാട്: സര്‍ക്കാര്‍ സര്‍വിസില്‍ അപ്രഖ്യാപിത നിയമന നിരോധനമാണെന്ന് എൻ.ജി.ഒ അസോസിയേഷന്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പ് തലവന്മാര്‍ക്ക് സര്‍ക്കാര്‍ രഹസ്യനിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. 43ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക ജാഥക്ക് കാക്കനാട് സിവില്‍ സ്റ്റേഷനിൽ നല്‍കിയ സ്വീകരണ സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഉണ്ണികൃ ഷ്ണന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.എ. മാത്യു, എസ്. രവീന്ദ്രന്‍, ജില്ല പ്രസിഡൻറ് തോമസ് ഹെര്‍ബിറ്റ്, കെ.എസ്. സുകുമാര്‍, കെ.എ. വിനേഷ്, ടി.വി. ജോമോ ന്‍, സി.കെ. നൗഷാദ്, അനില്‍ വര്‍ഗീസ്, അരുണ്‍ കെ. നായര്‍, എം.എ. എബി, എം.വി. അജിത്കുമാര്‍, ജെ. പ്രശാന്ത്, കെ.ആര്‍. വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.