കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ലോക കമ്യൂണിക്കേഷൻ ദിനാചരണത്തോടനുബന്ധിച്ച് മൂന്നാമത് തൂലിക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ വിഭാഗത്തിൽ ഇ.പി. ശ്രീകുമാറിനും ('അധ്വാനവേട്ട' കഥാസമാഹാരം), വിജ്ഞാന സാഹിത്യത്തിൽ ഡോ. മേരി മെറ്റിൽഡക്കും (ജീവിതം പഠിപ്പിച്ച വിജയമന്ത്രങ്ങൾ) ആണ് അവാർഡ്. രവി കുറ്റിക്കാട്ട്, ലീല മേനോൻ, ഡോ. കെ.എ. മേരിദാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാക്കളെ െതരഞ്ഞെടുത്തത്. എറണാകുളം പ്രസ്ക്ലബിൽ 28ന് 12ന് നടക്കുന്ന ചടങ്ങിൽ കാലടി ശ്രീ ശങ്കരചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ അവാർഡ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.