റോ റോ ജങ്കാറുകൾ കൊണ്ടുപോയില്ലെങ്കിൽ നഷ്​ടപരിഹാരം വേണം

കൊച്ചി: നിർമാണം പൂർത്തിയാക്കി കൈമാറാൻ തയാറായിട്ടും റോ റോ ജങ്കാറുകൾ കോർപറേഷൻ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ വാർഫേജ് ചാർജ് നൽകണമെന്ന് കൊച്ചിൻ ഷിപ്യാർഡ്. ഇൗ ആവശ്യമുന്നയിച്ച് ഷിപ്യാർഡ് അധികൃതർ കോർപറേഷന് കത്ത് നൽകി. ദിവസം 14,850 രൂപ വിതം നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിൽതന്നെ രണ്ട് ജങ്കാറുകളുടെയും നിർമാണം പൂർത്തീകരിക്കുകയും കൈമാറാൻ സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്. കരാർ പ്രകാരമുള്ള പണവും കോർപറേഷൻ ഷിപ്യാർഡിന് നൽകി. എന്നാൽ, േഫാർട്ട്കൊച്ചിയിലെ ജെട്ടി റോ റോ ജങ്കാർ അടുപ്പിക്കാൻ അനുയോജ്യമല്ലാത്തതിനാൽ ഏറ്റുവാങ്ങാൻ കോർപറേഷൻ തയാറായില്ല. എത്രയും വേഗം കൊണ്ടുപോകണമെന്ന് കാണിച്ച് ആഗസ്റ്റ് 31ന് കോർപറേഷൻ സെക്രട്ടറിക്ക് കത്തുനൽകി. ഇതിനും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷിപ്യാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കത്ത് നൽകിയത്. റോ റോ സർവിസിനായി ജെട്ടിയുടെ പുനർനിർമാണം (മൂറിങ് ഡോൾഫിൻ) നടത്താൻ കരാറുകാരൻ സന്നദ്ധനാണെങ്കിലും നിലവിലെ ജങ്കാർ സർവിസ് നിർത്തിവെക്കേണ്ടി വരുന്നതാണ് പ്രശ്നം. നിർമാണം പൂർത്തീകരിക്കാൻ കുറഞ്ഞത് 60 ദിവസമാണ് പറയുന്നതെങ്കിലും നാലുമാസം വരെ നീളാനും സാധ്യതയുണ്ട്. ജങ്കാർ സർവിസ് നിർത്തുന്നതിന് മുമ്പ് പുതിയ പാസഞ്ചർ ബോട്ടി​െൻറ സർവിസ് ആരംഭിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വാടകെക്കടുത്ത പാപ്പി എന്ന ബോട്ടാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. നടപടികൾ വൈകിപ്പിക്കുന്നതിന് പിന്നിൽ ചിലരുടെ സങ്കുചിത താൽപര്യങ്ങൾ ഉണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.