സാഹിത്യം ജീവിതത്തിൽനിന്ന് അകലുന്നു -പ്രഫ. എം.കെ. സാനു കൊച്ചി: സാഹിത്യം ജീവിതത്തിൽനിന്ന് അകലുന്നതായി പ്രഫ. എം.കെ. സാനു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്കോളർ ഇൻ കാമ്പസ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലക്കും സാഹിത്യത്തിനും ജീവിതത്തിൽനിന്ന് അകന്നുനിൽക്കാൻ കഴിയില്ല. രാഷ്ട്രീയം ജീവിതത്തെ തൊട്ടുരുമ്മി നിൽക്കുന്ന പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. നവതിയുടെ നിറവിലെത്തിയ സാനുവിനെ അക്കാദമി ചെയർമാനും എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപും പൊന്നാട അണിയിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഫാക്കൽറ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത്, വിദ്യാർഥി പ്രതിനിധി എസ്. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. 'ഒ.എൻ.വി കാവ്യസംസ്കൃതി' പ്രകാശനം കേരളപ്പിറവി ദിനത്തിൽ കൊച്ചി: കവി ഒ.എൻ.വി. കുറുപ്പിെൻറ 54 കൃതികളെക്കുറിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന പ്രബന്ധങ്ങളടങ്ങിയ 'ഒ.എൻ.വി കാവ്യസംസ്കൃതി' ഗ്രന്ഥം കേരളപ്പിറവിദിനത്തിൽ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പ്രകാശനം ചെയ്യും. ഒരു എഴുത്തുകാരെൻറ സമ്പൂർണ കൃതികളെക്കുറിച്ച് പഠനം നടത്തി ഒരു ഗ്രന്ഥത്തിൽതന്നെ പ്രകാശിപ്പിക്കുന്നത് മലയാളസാഹിത്യത്തിൽ അപൂർവമാണ്. ഒ.എൻ.വിയുടെ 1950കൾ മുതൽ 2016 വരെയുള്ള കാവ്യജീവിതത്തിെൻറ സമഗ്രപഠനമാണ് 'ഒ.എൻ.വി കാവ്യസംസ്കൃതി'. ഒ.എൻ.വിയുടെ ശിഷ്യരും സുഹൃത്തുക്കളുമടങ്ങിയ മലയാളത്തിലെ മുൻനിര എഴുത്തുകാരാണ് പഠനപ്രബന്ധങ്ങൾ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.