രാഹുൽ ഗാന്ധി ഇന്ത്യയെ നയിക്കാൻ ​​പ്രാപ്​തനെന്ന്​ ശിവസേന എം.പി

must മോദിതരംഗം അവസാനിച്ചു മുംെബെ: കോൺഗ്രസ് വൈസ്പ്രസിഡൻറ് രാഹുൽ ഗാന്ധി ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസേന േനതാവും പാർലമ​െൻറംഗവുമായ സഞ്ജയ് റൗത്. നരേന്ദ്ര മോദി തരംഗം അവസാനിച്ചെന്നും രാഹുൽ ഗാന്ധിയെ 'പപ്പു' എന്നു വിളിച്ചു പരിഹസിക്കുന്നത് തെറ്റാണെന്നും മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് പറഞ്ഞു. പുതിയ ചരക്കു-സേവന നികുതിക്കെതിരെ ഗുജറാത്തിലെ ജനങ്ങൾക്കിടയിലുള്ള രോഷം വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന സൂചനയാണെന്നും ടെലിവിഷൻ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വിനോദ് താവ്െഡയും പരിപാടിയിൽ പെങ്കടുത്തിരുന്നു. എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് ശിവസേന. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി നിലപാടുകളെ പരസ്യമായി വിമർശിക്കുകയാണ് ഉദ്ധവ് താക്കറെയുടെ പാർട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.