കട അടപ്പിക്കാൻ വരുന്നവെൻറ കൈ കൊത്തണം -ടി. നസിറുദ്ദീൻ കൊച്ചി: കച്ചവട സ്ഥാപനങ്ങളിൽ മാലിന്യസംസ്കരണ സംവിധാനമില്ലെന്ന കാരണത്താൽ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ആെരങ്കിലും കട പൂട്ടിക്കാൻ വന്നാൽ വരുന്നവെൻറ കൈ കൊത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്കരണം കോർപറേഷെൻറയും മുനിസിപ്പാലിറ്റിയുടെയും പണിയാണ്. അവർ അതെടുക്കാതെ നമ്മളെ വിളിച്ചാൽ നമുക്ക് ഇറങ്ങാൻ സാധിക്കുമോ.? അതിന് ഫീസെത്രയാണെന്ന് പറഞ്ഞാൽ മതി. കട പൂട്ടിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമില്ല. കേസെടുക്കാനേ അധികാരമുള്ളൂ. ഏതെങ്കിലുമൊരുത്തൻ പൂട്ടാൻ വേണ്ടി വന്നാൽ ആ കൈ കൊത്തണം. എന്നെ വിളിച്ചോളൂ. ഞാനവിടെ എത്തിപ്പെടും. എത്താൻ കഴിയുന്നിടത്തൊക്കെ എത്തും. സെക്രേട്ടറിയറ്റിെൻറ മുന്നിൽ വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഭരണഘടനയുടെ 256ാം വകുപ്പനുസരിച്ചാണ് നമ്മൾ കച്ചവടം ചെയ്യുന്നതെന്നും അവകാശങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.